ബസ്സില്‍വെച്ച് പതിനഞ്ച്കാരന് പ്രകൃതിവിരുദ്ധപീഡനം;മധ്യവയസ്കന് അറസ്റ്റില്‍
പനമരം കൈതക്കല്‍ സ്വദേശിയായ പുതിയിടത്ത് വീട്ടില്‍ ഖാലിദ് (53) വിനെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പനമരം ഭാഗത്തേക്ക് സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ അടുത്ത സീറ്റിലെ പതിനഞ്ച്കാരനെപ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.തുടര്‍ന്ന് കുട്ടി കരഞ്ഞതോടെ സഹയാത്രികരും ബസ് ജീവനക്കാരും വിഷയത്തില്‍ ഇടപെടുകയും ഖാലിദിനെ കയ്യോടെ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍