പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്സോ വകുപ്പുകളടക്കമുള്ള കേസിലെ പ്രതിയായ തൊട്ടില്‍പാലം മരുതോങ്കല്‍ പയ്യന്റവിടെ താഴെകുനി ശ്രീഷ് (20) നെയാണ് കോഴിക്കോട് കല്ലാച്ചിയില്‍ വെച്ച് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ തൊട്ടില് പാലം എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് പ്രതി രക്ഷപ്പെട്ടത്.ഇയാളെ വൈകുന്നേരം പോക്സോ കോടതിയില്‍ ഹാജരാക്കും.തൊട്ടിലപാലം പോലീസ് സ്റ്റേഷന് പരിധിയിലെ പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ പ്രലോഭിച്ച് വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില പ്രതിയാണ് ശ്രീഷ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പടക്കമുള്ള കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒക്ടോബര്‍ 08ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും 09ന് പ്രതിയെ കോടതി റിമാണ്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതിയ എസ്ഐ യേയും പോലീസുകാരെയും ആക്രമിച്ച രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അയല്‍ ജില്ലകളായ വയനാട്, കണ്ണൂര്‍, കോഴിക്കോട് ,കാസര്‍കോഡ് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിരുന്നു.ഇതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍