നാളെ എ.എച്ച്.പി ശബരിമല സംരക്ഷണ സമിതി സംസ്ഥാന ഹര്‍ത്താല്‍ ;ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍ പിന്തുണക്കില്ല
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തില്ലെന്ന നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്നോട്ട് പോകുമെന്നും ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 12 മണി മുതല്‍ 18 ന് രാത്രി 12 മണി വരെ സംസ്ഥാന ഹര്‍ത്താല്‍ ആചരിക്കുമെന്നും നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. ശബരിമല സംരക്ഷണ സമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ നിന്ന് അയ്യപ്പ ഭക്തരെയും,നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും,പാല്,പത്രം,ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി ക്കോ സംഘ പരിവാര്‍ സംഘടനകള്‍ക്കോ ഹര്‍ത്താലില്‍ യാതൊരു പങ്കുമില്ലെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അറിയിച്ചു.എന്നാല്‍ ഗതാഗത തടസ്സം ഉണ്ടാക്കുകയോ ആക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍