ലാബിറിന്ത് ചിത്രപ്രദര്‍ശനം തുടങ്ങി
മാനന്തവാടി:മാനന്തവാടി കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ലാബിറിന്ത് ചിത്ര പ്രദര്‍ശനം തുടങ്ങി.ഉമേഷ് നാരായണന്, ചിത്ര എലിസബത്ത് എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.ചിത്രകാരി കെ.പി. ദീപ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.കെ.ആര്. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജോസഫ് എം വര്‍ഗീസ്, എം.ഗംഗാധരന്, പി.സി. സണ്ണി, ബിനീഷ് നാരായണന്, കെ.പി. മോഹന്‍ദാസ് , എന്‍. അനില്‍ കുമാര്‍, പ്രദീഷ് താന്നിയാട്, ചിത്ര എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ലൈഫ് ഓഫ് മധു,ശലഭങ്ങള്‍ എന്നിങ്ങനെ രണ്ട് സീരീസുകളിലായാണ് പ്രദര്‍ശനം. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ചിത്രങ്ങള്‍ കാണാനുള്ള സൗകര്യമുണ്ട് . അക്രിലിക്, എണ്ണച്ചായം മാധ്യമങ്ങളിലായി 30 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 21 ന് പ്രദര്‍ശനം സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍