പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ തേടി തൊട്ടില്‍പാലം പോലീസ് മാനന്തവാടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്സോ വകുപ്പുകളടക്കമുള്ള കേസിലെ പ്രതിയായ തൊട്ടില്‍പാലം മരുതോങ്കല്‍ പയ്യന്റവിടെ താഴെകുനി ശ്രീഷ് (20) നെയാണ് തൊട്ടില്‍പാലം പോലീസും സംഘവും തിരയുന്നത്. പോക്സോ കേസിലെ പ്രതിയായി ഒക്ടോബര്‍ 08ന് അറസ്റ്റിലായ ശ്രീഷിനെ 09ന് കോടതി റിമാണ്ട് ചെയ്തിരുന്നു. തുടര്‍ന്ന് 15ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി എസ്ഐയേയും സിവില്‍ പോലീസ് ഓഫീസര്‍മാരേയും ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. മലബാറിലെ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.തൊട്ടിലപാലം പോലീസ് സ്റ്റേഷന് പരിധിയിലെ പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ പ്രലോഭിച്ച് വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില പ്രതിയാണ് ശ്രീഷ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പടക്കമുള്ള കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒക്ടോബര്‍ 08ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും 09ന് പ്രതിയെ കോടതി റിമാണ്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതിയ എസ്ഐ യേയും പോലീസുകാരെയും ആക്രമിച്ച രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അയല്‍ ജില്ലകളായ വയനാട്, കണ്ണൂര്‍, കോഴിക്കോട് ,കാസര്‍കോഡ് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയ്യാളെപറ്റി സൂചന ലഭിക്കുന്നവര്‍ തൊട്ടില്‍പാലം പോലീസുമായി ബന്ധപ്പെടുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍