മാണി കോണ്‍ഗ്രസ്സിന്റെ ഇരട്ടതാപ്പ് : മാണികോണ്‍ഗ്രസില്‍ നിന്നും രാജി തുടങ്ങി ;യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ജിതേഷ് കുര്യാക്കോസ് കോണ്‍ഗ്രസ് (എം)ല്‍ നിന്നും രാജിവെച്ച് കേരള കോണ്‍ഗ്രസ്സ് (ജെ) ഗ്രൂപ്പ
സംസ്ഥാനത്ത് മാണി കോണ്‍ഗ്രസില്‍ ഇരട്ട താപ്പ് നയമാണ് നടക്കുന്നതെന്നും സംസ്ഥാനത്ത് യു.ഡി.എഫിനോട് ചേര്‍ന്ന് നടക്കുമ്പോള്‍ വയനാട്ടില്‍ മാണികോണ്‍ഗ്രസ്സ് സി.പി.എം.ന്റെ തോളില്‍ കൈ ഇട്ട് നടക്കുകയാണെന്നും ആരോപിച്ച് യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ജിതേഷ് കുര്യാക്കോസ് മാണികോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് ഗ്രൂപ്പില്‍ ചേര്‍ന്നു.മാണികോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പിരിച്ചുവിടണമെന്നും ജിതേഷ് കുര്യാക്കോസ് മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വയനാട്ടിലെ സി.പി.എം. ബന്ധം ജില്ലാ യു.ഡി.എഫ് നേതൃത്വം മാണികോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നേതൃത്വം നടപടി എടുക്കാതെ കള്ളനും പോലീസും കളിക്കുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് താന്‍ രാജി വെച്ച് ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നത്. ഇനിയും ധാരാളം പ്രവര്‍ത്തകര്‍ മാണി ഗ്രൂപ്പില്‍ നിന്നും രാജിവെച്ച് ജേക്കബ്ബ് ഗ്രൂപ്പില്‍ ചേരുമെന്നു ജിതേഷ് പറഞ്ഞു.ജേക്കബ്ബ് ഗ്രൂപ്പിലേക്ക് വന്നവരെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് കെ.എം അബ്രഹാമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍