ഫോട്ടോഗ്രഫി പഠന ക്യാമ്പ് സംഘടിപ്പിച്ചു
പുല്‍പ്പള്ളി:പഴശ്ശിരാജ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പാടി തൊള്ളായിരംകണ്ടിയില്‍ വെച്ച് ഫോട്ടോഗ്രഫി പഠന ക്ലാസ് സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളായി നടന്ന ക്യാമ്പില്‍ സാഹസിക ഫോട്ടോഗ്രഫി,ഫോറസ്റ്റ് ഫോട്ടോഗ്രഫി എന്നി വിഷയങ്ങളില്‍ ക്രീയാത്മക ചര്‍ച്ചകളും ക്ലാസുകളും നടന്നു.ഗൈഡ് ഷൈന്‍ ആന്റണി,ജേര്‍ണലിസം തലവന്‍ ഡെനി തോമസ്,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബിന്‍ വര്‍ഗീസ്,അധ്യാപകരായ സുമന് ഫിലിപ്പ് വില്ലോത്ത്,ബിപിന്‍ തോമസ്,ശില്‍പ്പ മാത്യു,ക്രിസ്റ്റീന ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍