അനാഥരെ സനാഥരാക്കി മാറ്റുന്ന ഒന്നാണ് സാഹിത്യം- കല്‍പ്പറ്റ നാരായണന്‍

മാനന്തവാടി: ഭയത്തോടു കൂടി നിശബ്ദരാകുന്ന വര്‍ത്തമാന കാലത്ത് വീതം വെക്കപ്പെട്ടുപോകുന്ന കാലവും സുരക്ഷിതരെന്നും കരുതുന്നതൊക്കെ അരക്ഷിതമാവുന്ന കാലത്തിനും നാം സാക്ഷ്യം വഹിക്കുകയാണ്. ഓരോ പ്രളയത്തിന് ശേഷവും ഒരു തിരുത്തപ്പെട്ട മനുഷ്യ കേന്ദ്രീകൃതമായ അതി ജീവനത്തിനു ചേര്‍ന്ന ഒരു ലോകം രൂപപ്പെടുന്നുണ്ടെന്നും അനാഥരെ സനാഥരാക്കി മാറ്റുന്ന ഒന്നായി സാഹിത്യം മാറുമെന്നും പ്രശസ്ത എഴുത്തുകാരനായ കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വനിത വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സംവാദം ഉല്‍ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം ചെയര്‍പേഴ്‌സണ്‍ ഷബിത.കെ, സാദിര്‍ തലപ്പുഴ, എ. അജയ്കുമാര്‍, റൊയ്‌സണ്‍ പിലാക്കാവ്, എം. ഗംഗാധരന്‍, ജിലിന്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍