OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീണ്ടും ആത്മഹത്യ..!  മാനന്തവാടിയില്‍ യുവതി തൂങ്ങി മരിച്ചു 

  • Mananthavadi
13 Oct 2018

മാനന്തവാടി താലൂക്ക് പരിധിയില്‍ അടിക്കടിയുണ്ടാവുന്ന ആത്മഹത്യ ഗണത്തിലേക്ക് ഒന്ന് കൂടി . മാനന്തവാടി ക്ലബ്ബ് കുന്നില്‍ യുവതി തൂങ്ങി മരിച്ചു. കൂത്ത്പറമ്പ് സ്വദേശിനിയും, കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ലോട്ടറി വില്‍പനക്കാരന്‍ മനോജിന്റെ ഭാര്യാ സഹോദരിയുമായ ആരാധന (35) യാണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്തത്. സഹോദരി വാടക താമസിച്ചു വരുന്ന കോര്‍ട്ടേഴ്‌സിലാണ് യുവതി തൂങ്ങി മരിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ പലയിടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു. മാനന്തവാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

വടക്കെ വയനാട്ടില്‍ അസ്വാഭാവിക മരണങ്ങളുടെ തുടര്‍ക്കഥയാണ് അടുത്തിടെ ഉണ്ടാവുന്നത്.  ഒരു മാസത്തിനിടെ   7 ആത്മഹത്യകളാണ്  സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചത്.തലപ്പുഴ, ഇടിക്കര, അമ്പലകൊല്ലി മുട്ടാനിയില്‍ അനുപിന്റ് ഭാര്യ മെറീന(26) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ മരണത്തില്‍  ദൂരുഹത ഉയര്‍ന്നിരുന്നു. അതിന് അടുത്ത ദിവസം തന്നെ വെണ്‍മണി തിടങ്ങഴി സ്വദേശി രാജന്‍ തൂങ്ങി മരിച്ചിരുന്നു . ആറാം തിയ്യതിയാണ് വെണ്‍മണി തിടങ്ങഴി തോപ്പില്‍ വിനോദ് (48) ഭാര്യ മിനി (43) മക്കളായ അനുശ്രീ (17) അഭിനവ് (12) എന്നിവരെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപവാദ പ്രചരണത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കത്തില്‍ എഴുതി വെച്ചിരുന്നു. ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശം ഉന്നയിച്ചിരുന്ന അയല്‍വാസി കുടിയായ വ്യക്തിയെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടാം തിയ്യതിയാണ് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കെല്ലുര്‍, കാരാട്ടി കുന്ന്, പരേതനായ കട്ടക്കാലന്‍ മുസയുടെ മകന്‍ നിസാം(15) നെയാണ് മാനന്തവാടി ചൂട്ടക്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.ഈ മാസം ഒന്നിന് നിസാമിനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി ആള്‍ താമസമില്ലാത്തതും റോഡില്‍ നിന്ന് പെട്ടെന്ന് കാണാന്‍ കഴിയാത്തതുമായ വീട്ടില്‍ വിദ്യാര്‍ത്ഥി എത്തിയതും തൂങ്ങി മരിച്ചതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. ഒമ്പതാം തിയ്യതി   രാവിലെയാണ് ലോട്ടറി വില്‍പ്പനക്കാരനായ മനോജ് തൂങ്ങിമരിച്ചത്. വര്‍ഷങ്ങളായി മാനന്തവാടി നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരുന്ന മനോജ് ഏവര്‍ക്കും സുപരിചിതനാണ്. കുറച്ച് കാലമായി ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന ഇയാള്‍ ക്‌ളബ്ബ് കുന്നിലെ വാടക ക്വര്‍ട്ടേഴ്‌സിന് മുന്നിലാണ് ആത്മഹത്യ ചെയ്തത്.സാമ്പത്തിക ബാധ്യതയോ, മറ്റ് കുടുംബ പ്രശ്‌നങ്ങളൊ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തുടര്‍ന്ന് ഇന്നലെ രാത്രി മനോജിന്റെ ഭാര്യാ സഹോദരി ആരാധനയും ആത്മഹത്യ ചെയ്തിരിക്കുകയാണ്.

മാനന്തവാടി സര്‍ക്കിളിന് കീഴിലെ വിവിധ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴീലാണ് മരണങ്ങളെല്ലാം എന്നതിനാല്‍ തന്നെ അസ്വാഭവിക മരണങ്ങളുടെ പരമ്പര പോലീസ് ഉദ്യോഗസ്ഥര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്. ഒരാളെ കൊല്ലാനുള്ള ശ്രമത്തിനിടെ നിരപരാധികളായ മൂന്ന് പേര്‍ കൊല്ലപ്പെട്ടതും, മറ്റ് ദുരൂഹ മരണങ്ങളുമെല്ലാം പൊതു ജനത്തിന് ഇടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്‌

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show