ബത്തേരി ടൗണിലെ പ്രധാന കഞ്ചാവ് വില്പ്പനക്കാരന് അറസ്റ്റില്‍;അരക്കിലോ കഞ്ചാവും പിടികൂടി
ബത്തേരി ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന യുവാവിനെ ബത്തേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷര്ഫുദീനും സംഘവും അറസ്റ്റു ചെയ്തു. കുപ്പാടി അത്തിത്തോട്ടത്തില് എഎ എല്‍ദോസ് (36) നെയാണ് അരക്കിലോ കഞ്ചാവ് സഹിതം എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെ കേരള തമിഴ്നാട് അതിര്‍ത്തിയായ പാട്ടവയല്‍ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍നിന്നും ഇയാളെ പിടികൂടിയത്. എല്‍ദോസിനെതിരെ പോലീസിലും എക്സൈസിലും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. ബത്തേരി ടൗണിലെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരനാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൈസൂരില്‍ നിന്നും കഞ്ചാവ് ബത്തേരി ടൗണില്‍ എത്തിച്ച് ചെറിയ പൊതികളാക്കിയ ശേഷം പൊതിക്ക് ഒന്നിന്ന് 500 രൂപ ഈടാക്കിയാണ് ഇയ്യാള് കഞ്ചാവ് വില്‍പ്പന നടത്തി വന്നത്്. പ്രതിയെ വൈകുന്നേരത്തോടെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെജി ശശികമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എംബി ഹരിദാസന് , പിആര്‍ വിനോദ് , കെകെ അനില്‍കുമാര്‍ , നിഷാദ് , ്രൈഡവര്‍ റഹിം എന്നിവര്‍ ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍