കുക്കീസ് വെളിച്ചെണ്ണയുടെ നിരോധനം പിന്‍വലിച്ചു
കല്‍പ്പറ്റ:കുക്കീസ് വെളിച്ചെണ്ണയുടെ നിരോധനം പിന്‍വലിച്ചു. കോഴിക്കോട് മൊബൈല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ഫുഡ് സേഫ്റ്റി ഓഫീസര്‍ വയനാട് ജില്ലയില്‍ നിന്നും പരിശോധനക്കെടുത്തയച്ച മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എരന്തോട് വലമ്പൂരില്‍ ഉല്പാദിപ്പിച്ച് വിതരണം നടത്തിയ കുക്കീസ് വെളിച്ചണ്ണ (ബാച്ച് നമ്പര്‍ 74) കോഴിക്കോട് ഫുഡ് അനലിസ്റ്റ് പരിശോധിച്ച് നിലവാരമില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം 2006 പ്രകാരം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലയില്‍ നിരോധിച്ചിരുന്നു. ഉല്‍പ്പാദകരുടെ അപേക്ഷയെതുടര്‍ന്ന് കുക്കീസ് വെളിച്ചെണ്ണയുടെ രണ്ടാം ഭാഗം പൂന റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ പുന:പരിശോധിച്ചതില്‍ വെളിച്ചെണ്ണ നിലവാരമുള്ളതാണെന്നും ഭക്ഷ്യ സുരക്ഷാ റഗുലേഷന് പാലിക്കുന്നതാണെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ കുക്കീസ് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ജില്ലയിലെ നിരോധനം പിന്‍വലിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍