വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി:കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ്.വരള്‍ച്ചയും പ്രളയക്കെടുതിയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്നും കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാടിച്ചിറ വില്ലേജ് ഓഫീസിലേക്ക് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മൂരിയന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു .ഡി.സി.സി സെക്രട്ടറിമാരായ എന്‍.യു ഉലഹന്നാന്,അഡ്വ.ഒ.ആര് രഘു ജോസഫ് പെരുവേലി,ഗിരിജ കൃഷ്ണന്,തോമസ് പാഴൂക്കാല,ശിവരാമന് പാറക്കുഴി,ജോയി വാഴയില്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍