അമ്മിണിയമ്മക്ക് സഹായവുമായി ജയശ്രീയിലെ വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി:ഇരുകാലുകളും മുറിച്ചുമാറ്റി പുല്പdhള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദുരിതത്തോടു മല്ലടിച്ചുകഴിയുന്ന നിര്‍ദ്ധന വയോധികയായ കാപ്പിസെറ്റ് കുറ്റിവയല്‍ കൃഷ്ണന്റെ ഭാര്യ അമ്മിണിക്ക് സഹായവും ആശ്വാസവുമായി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ജയശ്രീ സ്കൂളിലെ സ്കൗട്ട് & ഗൈഡ് വിഭാഗത്തിലെ വാളണ്ടിയര്‍മാരാണ് ആശുപത്രിയില്‍ എത്തി അമ്മിണി അമ്മയെ ആശ്വസിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമായി സ്വരൂപിച്ച ധനസഹായവും വിദ്യാര്‍ത്ഥികള്‍ അമ്മിണിയുടെ മകള്‍ മിനിക്ക് കൈമാറി. വിദ്യാര്‍ത്ഥികളായ പി എസ് യദുകൃഷ്ണന്, കെ എസ് സുധിഷ്, നയന സന്തോഷ്, സാന്ദ്ര മരിയ, എം പി നയന, മെറിന് എബ്രഹാം, ടി ബി ശ്രീക്കുട്ടി എന്നിവര്‍ നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ കെ ആര് ജയരാജ്, പി ബി ഹരിദാസ്, സിതാര ജോസഫ്, സബി അഗസ്റ്റിന്,സി സ്മിത, കെ ആര് ജയശ്രീ, എം വി ബാബു എന്നീ അധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍