ഇരുകാലുകളും നഷ്ടമായ വയോധികയ്ക്ക് സഹായവുമായി പുല്‍പ്പള്ളി പഞ്ചായത്ത്
പുല്‍പ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇരുകാലുകളും മുറിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പിസെറ്റ് കുറ്റിവയല്‍ അമ്മിണിക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി പുല്‍പ്പള്ളി പഞ്ചായത്തും കെഎസ്കെടിയുവും. ആശുപത്രിയില്‍ കഴിയുന്ന അമ്മിണിയെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പഞ്ചായത്തംഗങ്ങളായ ഉണ്ണികൃഷ്ണന്, ശോഭന പ്രസാദ് കെഎസ്കെടിയു നേതാവ് പി.എസ്. ജനാര്ദ്ദനന് എന്നിവര്‍ സന്ദര്‍ശിച്ചു.എല്ലാ മാസവും ചികിത്സയ്ക്കും നിത്യചെലവിനുമായി 5000 രൂപ നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സഹായങ്ങള്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍