രോഗികള്‍ക്ക് അന്നമെത്തിച്ച് യുവതീയുവാക്കള്‍ മാതൃകയാവുന്നു
പുല്‍പ്പള്ളി: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉച്ചഭക്ഷണമെത്തിച്ച് നല്കി യുവതീ യുവാക്കള്‍ മാതൃകയാവുന്നു.ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ഭക്ഷണ വിതരണം 200 ദിവസങ്ങള്‍ പിന്നിട്ടു. പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും ഓരോ പൊതിച്ചോര്‍ വീതം ശേഖരിച്ചാണ് ഉച്ചഭക്ഷണ വിതരണം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത്. പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യൂണിറ്റുകളിലെ പ്രവര്‍ത്തകരാണ് വീടുകളില്‍ നിന്നും ഭക്ഷണം ശേഖരിച്ച് കാരുണ്യ പ്രവര്‍ത്തി ചെയ്യുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായി മാറിയിരിക്കുകയാണ് ഈ യുവതീയുവാക്കള്‍. ശരാശരി 50 പൊതിച്ചോറുകള്‍ ദിനവും വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമേ ആശുപത്രിയിലെത്തുന്ന നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ഇവര്‍ മുന്നിലുണ്ട്. ബൈജു നമ്പിക്കൊല്ലി, അനില്‍കുമാര്‍, ജോബി ചങ്ങംചേരി, അമല്‍ ചാക്കോ, അജിത് കെ.ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യ പ്രവര്‍ത്തികള്‍ നടക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍