സ്വകാര്യ ബസ്സിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരുക്ക്
കുടക്: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച് കാട്ടാനക്ക് ഗുരുതര പരിക്ക്.കുടകിലെ തിത്ത്മത്തി റോഡില്‍ ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം നടന്നത്. ആനയുടെ മുതുകിലും ദേഹത്താകെയും പരിക്കുണ്ട്. എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയിലാണ് കാട്ടാന. കര്‍ണാടകവനം വന്യജീവി വകുപ്പിനെയും മൃഗസംരക്ഷണ, പൊലീസ് വിഭാഗങ്ങളെയും നാട്ടുകാര്‍ വിവരമറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍