യൂത്ത് കോണ്‍ഗ്രസ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
മീനങ്ങാടി:ബ്രൂവറി ഡിസ്ലറി അഴിമതി ആരോപണത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീനങ്ങാടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഐസി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു .കേരളത്തിലെ ജനങ്ങള്‍ പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നതിനിടയില്‍ ഇടതുപക്ഷ മുന്നണിയില്‍പോലും ചര്‍ച്ച ചെയ്യാതെ ബ്ളുവറി ഡിസ്ലറി അനുവദിച്ചതില്‍ വന്‍ സാബത്തിക അഴിമതി ആണ് നടന്നതെന്നും. മദ്യവര്‍ജനത്തിന്റെ പേരില്‍ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന സിപിഎം നാട്ടില്‍ മുഴുവന്‍ മദ്യശാലകള്‍ തുറക്കുന്നതിലാണ് താല്പര്യം കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് പ്രസിഡന്റ് കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ഇ വിനയന് ,അഡ്വ. രാജേഷ് കുമാര്‍, പാര്‍ലമെന്റ് സെക്രട്ടറിമാരായ പി ടി മുത്തലിബ്, എം കെ ഇന്ദ്രജിത്ത്, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ സംഷാദ് മരക്കാര്‍, പിപി റെനീഷ്,അസ്സീസ് വാളാട് കെ എസ് യൂ ജില്ലാ പ്രസിഡന്റ് അമല്‍ ജോയി ,രോഹിത്, മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍