വന്യ ജീവി ദിനാചരണം നടത്തി
മീനങ്ങാടി:സൂമൂഹ്യ വന വല്‍ക്കരണ വിഭാഗം വയനാടിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് വന്യ ജീവി ദിനാചരണം നടത്തി. കേരളത്തിന്റെ അതി ജീവനം -വനവും വന്യ മ്യഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണം തത്സമയ പ്രഭാഷണത്തിലൂടെ സി.ഡിറ്റിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.വയനാടിന്റെ സുസ്ഥിര വികസനവും പശ്ചിമഘട്ടവും എന്ന വിഷയത്തെക്കുറിച് ശിവപ്രസാദ് മാസ്റ്റര്‍ ക്ലാസെടുത്തു.
തുടര്‍ന്ന് കേരളത്തിന്റെ അതി ജീവനം -വനവും വന്യ മ്യഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ 1-ദേവ തീര്‍ഥ ബിജു,ടചഎസ്.എന്‍.എച്ച.എസ്.എസ്,പൂതാടി ,2-അമല്‍ ക്യഷ്ണ ,ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട,3-ജിസ്സ ജോര്‍ജ്ജ് എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക (കോളേജ്വിഭാഗം),1-നോയല്‍ മാത്യ. എസ്.എച്ച്.എച്ച്.എസ്.എസ് .ദ്വാരക,2-അഭിനന്ദ ഷാജു. ഏഒടട.മീനങ്ങാടി,3-അഭിന വര്‍ഗീസ്, ജി.വി.എച്ച്.എസ്.എസ് .മനന്തവാടി (ഹൈസ്കൂള്‍ വിഭാഗം) എന്നിവര്‍ വിജയികളായി.വിജയികള്‍ക്കുള്ള സമ്മാന വിതരണവും,പ്രളയ കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് ജീവനക്കാരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച സര്‍വ്വശ്രീ.മനോജ് കുമാര്‍.കെ,ഷിബു കുറുമ്പേ മഠം എന്നിവര്‍ക്ക് ബഹു.വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ:കെ.രാജു നല്കിയ പ്രശംസ പത്രവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബീനാ വിജയന് നല്കി.സമാപന യോഗത്തില്‍ ഓമന ടീച്ചര്‍ (ജില്ല പഞ്ചായത്ത് മെമ്പര്‍),മിനി സാജു (മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍), കെ.ടി.ബിന്ദു (പി.ടി.എ.പ്രസിഡന്റ്) നാരായണന് നായര്‍ (ഹെഡ് മാസ്റ്റര്‍ ഏഒട മീനങ്ങാടി ) ഷിവി.എം.കെ (പ്രിന്‍സിപ്പള്‍, ജി.എച്ച്.എസ്.എസ് മീനങ്ങാടി)പ്രതീശന്‍ (പി.ടി.എ.മെമ്പര്‍)രാജേന്ദ്രന് എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍,സുന്ദരന്‍.കെ.കെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍