കടുവ പശുവിനെ ആക്രമിച്ചുകൊന്നു
ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ കടുവ പശുവിനെ ആക്രമിച്ചുകൊന്നു.ചൂരിമല വാര്യത്ത് പറമ്പ് ഗോവിന്ദന്റെ മൂന്നുവയസ്സുള്ള പശുവിനെയാണ് ഇന്ന് 11 മണിയോടെ കടുവ ആക്രമിച്ചത്.പശുവിനെ ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മേയാന്കെട്ടിയിരുന്നതായിരുന്നു .സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.ഈ പ്രദേശത്ത് മുമ്പും വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചുകൊന്നിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍