കാട്ടാനയുടെ ആക്രമണം രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു
പുല്‍പ്പള്ളി: കുറുവാദ്വീപിന് സമീപം തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ചേകാടി പന്നിക്കല്‍ സരോജിനി(34), കളവൂര്‍ ശാന്ത(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പുല്‍പ്പള്ളി സമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച്ച ഉച്ചയ്ക്കുശേഷം മൂന്നോടെ കുറുവാ ദ്വീപിന് സമീപം വനത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരേ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ ആനക്കൂട്ടം അടുത്തെത്തിയപ്പോഴാണ് തൊഴിലാളികള്‍ അറിഞ്ഞത്. ആനയെ വിരട്ടിയോടിക്കാന്‍ പടക്കം പൊട്ടിച്ചെങ്കിലും ആനക്കൂട്ടം അവിടെ നിലയുറപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍