കരയാമകളെ ചുട്ടുകൊന്നു;പുല്‍പ്പള്ളി സ്വദേശി തലശ്ശേരിയില്‍ പിടിയില്‍
തലശ്ശേരി: ജൂബിലി റോഡില്‍ ചന്ദ്ര വിലാസ് ഹോട്ടലിന് മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കരയാമകളെ തീയിലിട്ട് ചുട്ടുകൊല്ലുകയായിരുന്നയാളെ വനപാലകര്‍ പിടികൂടി.പുല്‍പ്പള്ളി തോട്ടമ്പ്ര വീട്ടില്‍ ഗോപാലകൃഷ്ണ് (58) നെയാണ് തലശ്ശേരി ഫ്ളൈയിംഗ് സ്ക്വാഡ്റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.പ്രസാദിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് കണ്ണവം റെയിഞ്ചോഫീസര്‍ക്ക് കൈമാറിയത്.കണ്ണവം റെയിഞ്ചോഫീസര്‍ ഡി.ഹരിലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കരയാമയെ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും പിടിച്ചതാണെന്ന് കണ്ടെത്തി.പ്രതിയെ തലശ്ശേരി കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍