ശുചിത്വവാരാഘോഷം ജില്ലാതല ഉദ്ഘാടനം നടത്തി
പുല്‍പ്പളളി: കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷ്ണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശുചിത്വവാരാഘോഷം ജില്ലാതല ഉദ്ഘാടനം പുല്‍പ്പളളി പഴശ്ശിരാജ കോളേജില്‍ നടന്നു. കോളേജ് ടൂറിസം വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഷെല്‍ജി മാത്യു അദ്ധ്യക്ഷതയില്‍ പുല്‍പ്പളളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ റജില നാഥ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ.ദിലീപ് എം.ആര്. , എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ടോണി തോമസ് പൊടിമറ്റം, പുല്‍പ്പളളി എസ്.എന്‍. കോളേജ് എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ അലക്സ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ സ്മിത ചാക്കോ സ്വാഗതവും ലിന്‍ഡ മാത്യു നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളായ സജില്ലാല്, ജോജി, സുധീഷ്, അഭിജിത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍