ജനമൈത്രി പൊലീസും,എസ്.പി.സി അംഗങ്ങളും സംയുക്തമായി പനമരം ടൗണ്‍ ശുചീകരിച്ചു
പനമരം :ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പനമരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് യൂണിറ്റിന്റെയും ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പനമരം എസ്. ഐ. രാംകുമാര്‍ നിര്‍വ്വഹിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ ടൗണും പരിസരവും ശുചീകരിക്കുകയും മങ്ങിപ്പോയ സീബ്ര ക്രോസ് ലൈനുകള്‍ പുതുക്കി വരയ്ക്കുകയും ചെയ്തു. പനമരം എ.എസ്.ഐ അബ്ദുള്‍ കലാം,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മെര്വിന് ഡിക്രൂസ്, എം കെ ദാമോദരന്‍ എന്നിവരും സുരേഷ് ടി പി,മജീദ്,ഖാലിദ് അദ്ധ്യാപകരായ സനില്‍കുമാര്‍,ഷിബു എം.സി,രേഖ കെ.ആര് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍