അനധികൃത മദ്യവില്‍പ്പന;മദ്ധ്യവയസ്ക്കന് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ കല്ലുര് ഭാഗത്ത് അനധികൃത മദ്യവില്‍പ്പന നടത്തി വന്നിരുന്ന മദ്ധ്യവയസ്ക്കനെ എക്സൈസ് പിടികൂടി.ബത്തേരി കല്ലൂര്‍ പണപ്പാടി വീട്ടില്‍ മനോജ് കുമാര്‍ എന്നയാളെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷര്‍ഫുദ്ദീനും സംഘവും മദ്യ വില്‍പ്പനക്കിടെ അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോ ധനയില്‍ 2 ലിറ്ററോളം വില്ക്കാന് സൂക്ഷിച്ചുവെച്ച മദ്യം കണ്ടെത്തി.ഇയാള്‍ക്കെതിരെ ഇതിനു മുമ്പും അബ്കാരി കേസുകള്‍ നിലവിലുണ്ട്.ബത്തേരി ജെ.എഫ്.സി.എം ഒന്ന് കോടതിയില്‍ ഹാജരാക്കി പ്രതിയെ വൈത്തിരി സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ജി ശശികുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര് വിനോദ്,സി.വി. ഹരിദാസന്,കെ.കെ. അനില്‍ കുമാര്‍,ഡ്രൈവര്‍ റഹീം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍