എംഎസ്എഫ് പഞ്ചായത്ത് പര്യടനം സംഘടിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി:ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന എം.എസ്.എഫ്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് മുന്നോടിയായി സംസ്ഥാനത്തുടനീളം 5000 ശാഖകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നടത്തുന്ന യൂണിറ്റ് രൂപീകരണ യാത്ര സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. 'സംഘടനാ ഹൃദയങ്ങളിലേക്ക് ' എന്ന പ്രമേയത്തില്‍ നിയോജക മണ്ഡലം തലത്തില്‍ വിവിധ പഞ്ചായത്തുകളിലെ വിവരശേഖരണം നടത്തുവാനാണ് എംഎസ്എഫ് പര്യടനം വിഭാവനം ചെയ്തത്.എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അജ്മല്‍ ആറുവാളിന്റെ നേതൃത്വത്തില്‍ നടന്ന പര്യടനത്തില്‍ ജില്ലാ ട്രഷറര്‍ ഷാബാസ് അമ്പലവയല്‍, ജില്ലാ സെക്രട്ടറി ജവാദ് പികെ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ കരടിപ്പാറ, ജംഷീദ് വേങ്ങൂര്‍ എന്നിവര്‍ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഇര്ഫാന് പുല്പള്ളി, ഖൈറുദ്ധീന്‍ മീനങ്ങാടി,ഷമീര്‍ വേങ്ങാടി,അജ്മല്‍, സൈതലവി,പി മൊയ്ദീന്, നാദിര്‍ഷാ, അനസ്, അഷ്കര്‍ ബത്തേരി, നൗഷാദ് മംഗലശേരി,മുനീര്‍, അജ്മല്‍,റിയാസ്,അമീന് നായ്ക്കട്ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍