സംസ്കൃത സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
മീനങ്ങാടി: അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്നവരും, സംസ്കൃത പഠനത്തില്‍ മികവു തെളിയിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്കായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകളുടെ വിതരണവും സര്‍വകലാശാല നടത്തുന്ന സൗജന്യ സംസ്കൃത പഠന കോഴ്സുകളുടെ ഉദ്ഘാടനവും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു.സര്‍വ്വ കലാ ശാലയുടെ ജില്ലാതല മാതൃകാ പഠനകേന്ദ്രമായ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയന് അധ്യക്ഷത വഹിച്ചു.സംസ്കൃത പഠനകേന്ദ്രത്തിലെ അനൗപചാരിക പഠന കോഴ്സിലെ വിദ്യാര്‍ഥിയും സോപാന സംഗീത പുരസ്കാര ജേതാവുമായ ചന്ദ്രശേഖര മാരാരെ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലിസ്സി പൗലോസ് ആദരിച്ചു.സംസ്കൃത സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ടി.പി രവീന്ദ്രന് മുഖ്യ പ്രഭാഷണവും, കൊയിലാണ്ടി പ്രാദേശിക കേന്ദ്രം അസി.പ്രൊഫസര്‍ ഡോ.ഇ.സുരേഷ് ബാബു പദ്ധതി വിശദീകരണവും നടത്തി.മിനി സാജു, കെ.എം നാരായണന്, കെ ടി ബിനു, മനോജ് ചന്ദനക്കാവ്, സെലിന് പാല, കെ. അനില്‍ കുമാര്‍, ടി.വി.കുര്യാക്കോസ്, എസ്.ശിവകല, ടി.ജി. സജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍