കൂത്തുപറമ്പില്‍ ബൈക്കപകടത്തില്‍ വയനാട് സ്വദേശി മരിച്ചു

തവിഞ്ഞാല്‍ പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടായ കുളത്താട കിഴക്കെകര തെക്കുംവീട് കെവി അനില്‍കുമാര്‍ (40) (ആശാരി അനിയേട്ടന്‍ ) ആണ് മരിച്ചത്. ഇന്ന് രാവിലെ കൂത്തുപറമ്പിനു സമീപത്ത് വെച്ച് അനില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയില്‍ തട്ടിയതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ അനിലിന്റെ ദേഹത്ത് കൂടെ എതിരെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.ഭാര്യ:ഷൈലജ.അശ്വിന്‍,അഷിത എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍