തുടിതാളം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
ചേകാടി:മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി താഴെശ്ശേരി കോളനി കേന്ദ്രീകരിച്ച് നടന്നുവരികയായിരുന്നു തുടിതാളം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.ഡബ്ല്യു.എം.ഒ കേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫരീദ് അധ്യക്ഷത വഹിച്ച ചടങ്ങ് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി നൂര്ജഹാന് കെ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനില്‍ മോന്, മെമ്പര്‍ പ്രേമവല്ലി, െ്രെടബല്‍ ഓഫീസര്‍ ബാബു, പി ട്ടി എ പ്രസിഡന്റ് വിനോദ്, ഊരുമൂപന്മാരയ ബാലന്, മന്നന്, അധ്യാപകരായ കബീര്‍ പി, ശുഐബ് മുഹമ്മദ്, ലൈബ്രറിയന്‍ ആശിഫ് കെ എം സ്റ്റുഡന്റ് കോര്‍ഡിനേറ്റേര്‍ നിതാ ഫത്തിമ എന്നിവര്‍ സംസാരച്ചു. പട്ടിക വിഭാഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതിയുടെ പ്രഖ്യാപനം പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫരീദ് നിര്‍വഹിച്ചു തുടര്‍ന്ന് കലാ പരിപാടികളോടെ ക്യാമ്പ് സമാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍