ചേകാടി ബസ് സര്‍വീസ് നടത്തിയില്ല; വിദ്യാര്‍ത്ഥികള്‍ വലഞ്ഞു
പുല്‍പ്പള്ളി: വനഗ്രാമമായ ചേകാടിയിലേക്ക് വ്യാഴാഴ്ച്ച വൈകുന്നേരം 4.30നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്താത്തത് വിദ്യാര്‍ത്ഥികളെ വലച്ചു. സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നു കുട്ടികള്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്കി. ഒടുവില്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ മൂന്നു ജീപ്പുകളിലാണ് വിദ്യാര്‍ത്ഥികളെ ചേകാടിയിലെത്തിച്ചത്. സ്കുളുകളിലും കോളജുകളിലുമായി പഠിക്കുന്ന ചേകാടിയിലെ 50 ഓളം കുട്ടികളാണ് ബസ് മുടങ്ങിയതുമൂലം ദുരിതത്തിലായത്. വനത്തിലൂടെയാണ് ചേകാടിലേക്കുള്ള പാത. വന്യജീവികളെ പേടിച്ച് നടന്നുപോകാനും കഴിയാത്ത സാഹചര്യത്തിലാണ് കുട്ടികള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ബസ് സര്‍വീസ് മുടങ്ങുന്നതിനെതിരെ സമരത്തിനുള്ള തയാറെടുപ്പിലാണ് ചേകാടി നിവാസികള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍