കഞ്ചാവ് കൈവശം വെച്ച ആറ് പേര് അറസ്റ്റില്‍ ; വില്‍പ്പനക്കായി പൊതികളായി സൂക്ഷിച്ച 300 ഗ്രാമോളം കഞ്ചാവ് പിടികൂടി; കഞ്ചാവ് കടത്തിയ കാര്‍ കസ്റ്റഡിയില്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ല പോലീസ് മേധാവിയുടെ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും പനമരം എസ്.ഐ രാംകുമാറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പനമരത്ത് വെച്ച് കാറില്‍ വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന കഞ്ചാവ് പൊതികളുമായി തൃശൂര്‍ ആശാരിക്കോട് തെക്കേയില്‍ ടി.ജെ ഷിജോ (24)യെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഷിജോയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഷിജോ വാടകയ്ക്ക് താമസിക്കുന്ന കോട്ടേയ്സിലെ സഹവാസികളായ നാല് പേരെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി പായോട് കാലായില്‍ സിജോ തോമസ് (28), വരദൂര്‍ പാറേക്കാട്ടില്‍ സതീശന് പി (48), തൃശ്ശൂര്‍ കുണ്ടുകടവ് പനിയത്ത് വിജയകുമാര്‍ എസ്.മേനോന്(43),തൃശ്ശൂര്‍ ചിറ്റിശ്ശേരി ' കൈമപ്പറമ്പില്‍ സലീഷ് (30),തൃശ്ശൂര്‍ മുപ്ലിയം പനിയത്ത് വിനേഷ് കുമാര്‍(38) എന്നിവരാണ് അറസ്റ്റിലായത്. ഷിജോ കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ച കെ.എല്‍ 07 ബി.യു 10 26 മാരുതി സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും താമസ സ്ഥലത്ത് നിന്നുമായി മുന്നൂറ് ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍