കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
വയനാട് എക്സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സും പുല്‍പ്പള്ളി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.വടകര സ്വദേശികളായ കുറിച്ചിയില്‍ സബീന ക്വാട്ടേഴ്സില്‍ മുഹമ്മദ് നാസില്‍, വടകര കൊയിലോത്ത് തേക്കേതില്‍ അര്ജുന് എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കഞ്ചാവ് കടത്താനുപയോഗിച്ച കെ.എല്‍ 58 വൈ 8280 നമ്പര്‍ പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെത്തിട്ടുണ്ട്.എക്സൈസ് സി.ഐ ജിമ്മി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ സജിമോന്‍, ഗോപി ,സി.ഇ.ഒമാരായ അനില്‍,പ്രകാശന്, മുജീബ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍