മാനന്തവാടി പക്രംതളം റോഡ് നിര്‍മ്മാണം: കൃത്യവിലോപം നടത്തിയ എഞ്ചിനീയറെ സസ്പെന്റ് ചെയ്തു
മാനന്തവാടി മണ്ഡലത്തിലെ മാനന്തവാടി പക്രംതളം (തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെ) റോഡ് പ്രവൃത്തിയില്‍ കൃത്യവിലോപം കാണിച്ചതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെഎന്‍ ബാബുവിനെ സര്‍വ്വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. പത്ത് കോടി രൂപ വകയിരുത്തി ആരംഭിച്ച റോഡിന്റെ പ്രവൃത്തി അകാരണമായി നീണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മന:പൂര്‍വ്വമായ കാലതാമസം വരുത്തിയെന്ന സ്ഥലം എം.എല്‍.എയുടെ പരാതിയും ഉയര്‍ന്ന സാഹചര്യത്തിലാണ് സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടുളളതെന്ന് മന്ത്രി ജി. സുധാകരന് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍