കര്ഷകന് ആത്മഹത്യ ചെയ്തു;കടബാധ്യത മൂലമെന്ന് ബന്ധുക്കള്‍
പുല്‍പ്പള്ളി കുറിച്ചപ്പറ്റ മാനിക്കാട് എംഎം രാമദാസ് (58) ആണ് ആത്മഹത്യചെയ്തത്. വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി അര്‍ബന്‍ ബാങ്ക്, പിന്നാക്ക വികസന കോര്പ്പറേഷന്, സ്വാശ്രയസംഘങ്ങള്‍ എന്നിവയില്‍ രാമദാസിന് കടബാധ്യതയുള്ളതായും അതുമൂലമുള്ള മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമായതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.ചന്ദ്രമതിയാണ് ഭാര്യ. ഗോകുല്‍ദാസ്, രാഹുല്‍ ദാസ്, നീതു എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍