കാലവര്‍ഷക്കെടുതിക്ക് പിന്നാലെ പുഴുവിന്റെ ആക്രമണവും ;വയനാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍

മാനന്തവാടി:കാലവര്‍ഷത്തില്‍ കൃഷി നാശം സംഭവിച്ച് അതിജീവനത്തിനായി പൊരുതുന്ന വയനാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പുഴുവിന്റെ ശല്യവും.പട്ടാള പുഴു എന്ന പേരിലറിയപ്പെടുന്ന പുഴുവാണ് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.പട്ടാളം ഇറങ്ങിയ പോലെ എന്ന വാക്ക് മൊഴിയില്‍ നിന്നാണ് ഈ പുഴുവിന് പട്ടാള പുഴു എന്ന പേര് ലഭിച്ചത്.ഒരു സ്ഥലത്ത് പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ പിന്നീട് ആ പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു പുഴു ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ നൂറിരിട്ടിയായി വര്‍ദ്ധിക്കുമെന്നതാണ് പ്രത്യേക്ത. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രം കണ്ട് വരുന്ന ഈ പുഴുവിനെ ജില്ലയില്‍ ആദ്യമായാണ് കാണുന്നതെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
എടവക ഗ്രാമ പഞ്ചായത്തിലെ എള്ളുമന്ദം, കാക്കഞ്ചേരി പെരിഞ്ചോല എന്നീ വയലുകളിലാണ് വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടത്.ഭൂമിക്കടിയിലിരിക്കുന്ന ഈ പുഴു രാത്രികാലങ്ങളിലിറങ്ങിയാണ് നെല്ലിനെ ആക്രമിക്കുന്നത്. നെല്ലിന്റ തല ഭാഗം മുഴുവനായും കടിച്ച് മുറിക്കുകയാണ് ഈ പുഴുക്കള്‍ ചെയ്യുന്നത് ഇതോട് കൂടി നെല്‍ചെടി പൂര്‍ണ്ണമായും നശിച്ച് പോകുകയാണ് ചെയ്യുന്നത്.നാട്ടിയ ഞാറിലും, വിളവെടുക്കാനായ നെല്‍ കതിരുലുമെല്ലാം പുഴുക്കളെ ധാരാളമായി കാണപ്പെടുന്നു, ജില്ലയിലെ മറ്റിടങ്ങളിലും പുഴുവിന്റ് ആക്രമണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.പുല്‍ വര്‍ഗ്ഗത്തില്‍ പ്പെട്ട എല്ലാത്തരം ചെടികളെയും പുഴു ആക്രമിച്ച് നശിപ്പിക്കും. ഇവ മണ്ണലേക്കിറങ്ങി കഴിയുന്നതിനാല്‍ തന്നെ ഒരു വിധം കീടനാശിനികള്‍ പ്രയോഗിച്ചാലൊന്നും ഇവയെ നശിപ്പിക്കാന്‍ കഴിയില്ല. നുവാന്‍ എന്ന കീടനാശിനിയാണ് ഇവയെ നശിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗമെന്നാണ് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്ത് പോരുന്ന കര്‍ഷകര്‍ പറഞ്ഞു. കാലവര്‍ഷത്തെ തുടര്‍ന്ന് വ്യാപകമായി കൃഷി നാശം ഉണ്ടായി നെല്‍കര്‍ഷകര്‍ ദുരിതത്തിലായ സാഹചര്യത്തില്‍ പുഴുവിന്റ് ആക്രമണത്തെ തുടര്‍ന്നും കൃഷി നാശം ഉണ്ടായാല്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. കൃഷിയിടങ്ങളില്‍ പുഴുവിനെ കണ്ടെങ്കിലും വിനാശം വിതക്കുന്ന ഇനമാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയതും കര്‍ഷകനെ ബുദ്ധിമുട്ടിലാക്കി. വ്യാപകമായി ഈ പുഴുവിനെ കണ്ടെത്തിയ വയലുകള്‍ എടവക കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍