ദമ്പതികള്‍ക്ക് ആശ്രയമായി അസംപ്ഷനിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
പ്രളയത്തില്‍ ഉപജീവന മാര്‍ഗം നഷ്ടമായ ദമ്പതികള്‍ക്ക് ആശ്രയമായി അസംപ്ഷനിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.കോട്ടത്തറ പഞ്ചായത്തിലുണ്ടായ പ്രളയം മൂലം സ്വന്തം പെട്ടിക്കട നഷ്ടമായ നിര്‍ധനരും, രോഗികളുമായ ഗോപി ലീല ദമ്പതികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്കൂളിലെ 1983-90 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സഹായഹസ്തവുമായെത്തി.പ്രളയത്തില്‍ ഈ കടതകര്‍ന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് ഇവര്‍ അറിയുന്നത്.തുടര്ന്ന്വിദ്യാര്ത്ഥികള് തങ്ങള്‍ ശേഖരിച്ച തുക കൊണ്ട് കട പുനര്‍ നിര്‍മ്മിക്കുകയും,കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.ഈ ബാച്ചിലെ 30 ഓളം വിദ്യാര്‍ത്ഥികളാണ് ഇതിന് മുന്‍കൈയ്യെടുത്തത്.വിദ്യാര്‍ത്ഥികളായ സാജന്, ജെയ്സണ്‍, സുരേഷ് ബാബു, ഷില്‍, സുരേഷ്, റിയാസ്, ജയറാം, ഡീന , മഞ്ജു, ബീന, നസീമ, ബിന്ദു, സില്‍ജ, സജില തുടങ്ങിയവര്‍ നേതൃത്വം നല്കി.കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പ്രീത മനോജ് ആദ്യവില്‍പ്പന നടത്തി കട ഉദ്ഘാടനം ചെയ്തു.നിരവധി നാട്ടുകാര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍