ബത്തേരി നഗരസഭ ഓഫീസ് കോമ്പൗണ്ടില്‍ ജനസേവന കേന്ദ്രം ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫീസ് കോമ്പൗണ്ടില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനസേവന കേന്ദ്രവും ലഘുഭക്ഷണശാലയും തുടങ്ങി. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ നിന്ന് ലഭിക്കുന്ന സേവനത്തിനുള്ള വിവിധ അപേക്ഷകള്‍ കേന്ദ്രത്തില്‍ പൂരിപ്പിച്ച് നല്‍കും. അപേക്ഷ ഫോറങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവ ഇവിടെ നിന്നു പൊതുജനങ്ങള്‍ക്ക് ലഭിക്കും. യോഗത്തില്‍ ഉപാദ്ധ്യക്ഷ ജിഷ ഷാജി, സ്ഥിരം സമിതി അംഗങ്ങളായ പി.കെ സുമതി, വല്‍സ ജോസ്, ബാബു അബ്ദുള്‍ റഹ്മാന്, കൗണ്‍സിലര്‍മാരായ പി.പി അയ്യൂബ്, സാലി പൗലോസ്, സി.ഡി.എസ് അദ്ധ്യക്ഷ നീതു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സാലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍