അഡ്വ.ശ്രീനിവാസന് അനുസ്മരണം നടത്തി
പനമരം:ബി.ജെ.പി യുടെ വയനാട്ടിലെ വളര്‍ച്ചയ്ക്ക് കളമൊരുക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച കര്‍മ്മ ധീരനും അദര്ശവാനുമായിരുന്നു അഡ്വ.ശ്രീനിവാസനെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പള്ളിയറ രാമന് അഭിപ്രായപ്പെട്ടു.തന്റെ ലളിത ജീവിതം കൊണ്ട് വയനാട്ടുകാരുടെ മനസില്‍ സ്ഥാനം പിടിച്ച അനുകരണീയ വ്യക്തിത്വമായിരുന്നു അഡ്വ.ശ്രീനിവാസന്.ശ്രീനിവാസന് വക്കീല്‍ അനുസ്മരണ സമ്മേളനം പനമരത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിച്ചു.ശശികുമാര്‍ സി.കെ,പ്രേമന് മാസ്റ്റര്‍,ചന്ദ്രന് പടക്കോട്ടുമ്മല്‍ എന്നിവരെ യോഗത്തില്‍ അനുസ്മരിച്ചു.ആര്.എസ്.എസ് താലുക്ക് സംഘചാലക് എന്‍.ടി.കുമാരന്,ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്,ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍,എസ്.ടി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ മോഹന്‍ ദാസ്,അഖില്‍ പ്രേം,ആരോട രാമചന്ദ്രന്,ജി.കെ മാധവന്,വില്‍ഫ്രഡ് ജോസ്,രാജു പനമരം,വിജയന് കൂവണ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍