ബി.ജെ.പി വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി
പനമരം:'ദുരന്തം വിതച്ച സര്‍ക്കാര്‍ ദുരിതാശ്വാസത്തില്‍ വിവേചനം' എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി പനമരം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സഹായങ്ങളൊന്നും സ്വീകരിക്കാതെ മോദി സര്‍ക്കാരിനെ കുറ്റം പറയുന്ന നിലപാടാണ് സംസ്ഥാന ഗവണ്മെന്റിന്റെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജു എ.കെ അധ്യക്ഷത വഹിച്ചു. ശ്രീധരന്, സി.കെ ശങ്കരന്, രാമചന്ദ്രന് കെ, ബാബുരാജ്.ഒ, മോഹനന് കെ.പി, സജീവ് എസ്.ആര്, രാജീവന്.എം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍