വീട്ടുമുറ്റത്ത് നീലക്കുറിഞ്ഞി പൂത്തത് അപൂര്‍വ കാഴ്ചയായി
പുല്‍പ്പള്ളി: വീട്ടുമുറ്റത്ത് നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് നില്‍ക്കുന്നത് പ്രദേശവാസികള്‍ക്ക് കൗതുകമാകുന്നു. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്ന നീലക്കുറിഞ്ഞിയാണ് പാടിച്ചിറയിലെ കര്‍ഷകനായ ജോസ് കണ്ടംതുരുത്തിയുടെ വീട്ടുമുറ്റത്ത് പൂത്തുനില്‍ക്കുന്നത്.മൂന്നാറില്‍ നിന്ന് കൊണ്ടുവന്ന പത്തോളം ചെടികളാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂത്തത്. ചെടികളോടുള്ള പ്രിയം കൊണ്ടാണ് മൂന്നാര്‍ യാത്രയില്‍ നീലക്കുറിഞ്ഞി ചെടികള്‍ കൊണ്ട് വന്നു തന്റെ വീട്ടുമുറ്റത്ത് നട്ടതെന്ന് ജോസ് പറഞ്ഞു. പശ്ചിമഘട്ട മലനിരകളിലും ഇടകലര്‍ന്ന പുല്‍മേടുകളിലും കാണുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി.12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നുവെന്നതാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത. അപൂര്‍വമായി പൂത്ത് നില്ക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. വയനാട്ടില്‍ അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമാണ് നീലക്കുഞ്ഞികള് പൂത്തിട്ടുള്ളത്.ഇടുക്കി ജില്ലയില്‍ മാത്രം കാണുന്ന നീലക്കുറിഞ്ഞി പൂക്കള്‍ വളരാനും പുഷ്പിക്കാനും പറ്റിയ സാഹചര്യമാണ് വയനാട്ടിലേതെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ജോസ് പറയുന്നു.\
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍