പ്രതിഷേധ കൂട്ടായ്മ നടത്തി
പുല്‍പ്പള്ളി:ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ എറണാകുളത്ത് നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാനന്തവാടി രൂപത സിസ്റ്റര്‍ ലൂസി കളപുരയ്ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് പുല്പള്ളിയില് കാത്തലിക് ലെമെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തെന്ന കാരണത്താല്‍ മാനന്തവാടി രൂപത സിസ്റ്റര്‍ക്കെതിരേ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ രൂപത നേതൃത്വം തയ്യാറാകണമെന്നും ലൂസി കളപുരയ്ക്ക് കാത്തലിക് ലേമെന്‍സ് അസോസിയേഷന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും കൂട്ടായ്മ തീരുമാനിച്ചു.പ്രതിഷേധ കൂട്ടായ്മ കാത്തലിക് ലേമെന്‍സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.എല്‍. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.വി.എസ്. ചാക്കോ അധ്യക്ഷത വഹിച്ചു.നൂറോളം ആളുകള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.ടോമി മാത്യു, ജോസ് പാഴൂക്കാരന്, ജോസ് പി തേനേത്ത്,എന്‍.ജെ. ജോണ്‍, സോയ കെ.എം, പി.എം. ജോസഫ്, കെ.കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍