സി.ലൂസിയെ സഭയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം: മാനന്തവാടി രൂപത
സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്നും പുറത്താക്കി എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മാനന്തവാടി രൂപത.പുതിയ സാഹചര്യത്തില്‍ സിസ്റ്റര്‍ ലൂസി തങ്ങളുടെ മക്കളെ വേദപാഠം പഠിപ്പിക്കേണ്ടന്നും ,ഇവരുടെ പക്കല്‍ നിന്നും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ താത്പര്യമില്ലെന്നും ഇടവകയിലെ വിശ്വാസികള്‍ ട്രസ്റ്റിമാരുടെ നേതൃത്വത്തില്‍ വികാരിയച്ചനേ നേരില്‍ കണ്ട് ആവശ്യപ്പെട്ടു ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വിവരം കോണ്‍വെന്റിലെ മദറിനേ വികാരിയച്ചന് അറിയിച്ചു. സിസ്റ്ററിന്റെ സേവനം ഇനി ഇടവകയിലെ മേല്‍ ശുശ്രൂഷകളില്‍ അവശ്യമില്ല എന്ന ഇടവകക്കാരുടെ വികാരം മദര്‍ സിസ്റ്ററേയും അറിയിച്ചു. ഇതാണ് സംഭവിച്ചതെന്നും രൂപത.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍