OPEN NEWSER

Sunday 17. Feb 2019
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മാനന്തവാടി രൂപതയുടെ നടപടി. 

  • Mananthavadi
23 Sep 2018

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ നീതി തേടി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മാനന്തവാടി രൂപതയുടെ നടപടി. വേദ പാഠം, വിശുദ്ധ കുര്‍ബാന, ഇടവക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നും വിലക്കിയാണ് രൂപതയുടെ നടപടി.ഇന്നലെ സമരം അവസാനിപ്പിച്ച ശേഷം ഇന്ന് മഠത്തില്‍ തിരിച്ചെത്തിയ ഉടനാണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് സിസ്റ്റര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മദര്‍ സുപ്പീരിയര്‍ രാവിലെ അറിയിച്ചതായും സിസ്റ്റര്‍ പറയുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സഭയെ അവഹേളിച്ചു, മാധ്യമങ്ങളില്‍ സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിലക്ക്.

എന്നാല്‍ ഔദ്യോഗികമായി വിലക്കിയതിനാല്‍ സഭാ നടപടികളില്‍ പങ്കെടുക്കില്ലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. എന്നാല്‍ താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയിച്ചിട്ടില്ലെന്നും സിസ്റ്റര്‍ പറയുന്നു. രേഖാ മൂലം വിലക്ക് കൈമാറിയിട്ടില്ല. അതേസമയം, വിലക്ക് സംഭന്ധിച്ച വാര്‍ത്തകളോട് രൂപത ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




വിൻസെന്റ് മുഞ്ഞനാട്ട്   23-Sep-2018

ബിഷപ്‌ തെറ്റുകാരനോ, അല്ലയോ എന്ന് പറയാൻ എനിക്ക് കഴിയില്ല, പക്ഷെ സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ് ആ സഭ ഒരിക്കിലും തെറ്റാവില്ല എന്ന് വിശ്വസിക്കുന്നു, സഭക്കെതിരെ സഭാവസ്ത്രം ധരിച്ചവർ അധിക്ഷേപിച്ചിട്ടുടെങ്കിൽ അത് തെറ്റ് തന്നെയാണ് "!


   23-Sep-2018

ബിഷപ്‌ തെറ്റുകാരനോ, അല്ലയോ എന്ന് പറയാൻ എനിക്ക് കഴിയില്ല, പക്ഷെ സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ് ആ സഭ ഒരിക്കിലും തെറ്റാവില്ല എന്ന് വിശ്വസിക്കുന്നു, സഭക്കെതിരെ സഭാവസ്ത്രം ധരിച്ചവർ അധിക്ഷേപിച്ചിട്ടുടെങ്കിൽ അത് തെറ്റ് തന്നെയാണ് "!


Joythomas   23-Sep-2018

Bad


Justin   23-Sep-2018

Sathyam orikkal purath varunm athine munbe Aarum soyam chelivarithekkanda


LATEST NEWS

  • പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമം : യുവാവിനെ അറസ്റ്റ് ചെയ്തു
  • പോലീസ് ജനസേവകരായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി
  • ജവാന്‍ വസന്തകുമാറിന്റെ കുടുംബം  അനാഥമാവില്ല: മന്ത്രി എ.കെ ബാലന്‍
  • വസന്തകുമാര്‍ ഭാരതാംബയുടെ  വീരപുത്രന്‍: വി.മുരളീധരന്‍  എം.പി
  • ധീരജവാന് നാടിന്റെ ആദരം..! ;വസന്തകുമാറിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു
  • കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയുമായി  വീരജവാന്റെ കുടുംബം
  • വിവാഹതലേന്ന് യുവതി തൂങ്ങിമരിച്ചു
  • കൊട്ടിയൂര്‍ പീഡനക്കേസ്; ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും;മൊഴിമാറ്റിയതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിക്ക് കോടതി ശുപാര്‍ശ ചെയ്തു
  • ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍
  • വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം താല്‍കാലികമായി നിരോധിച്ചു. 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2016- OpenNewser powered by Alvaro Solutions
Show