മാതൃകയായി ലോട്ടറി വില്പ്പനക്കാരന്
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സാനിയ ഷെല്‍ജന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്കി വയോധികനായ ലോട്ടറി കച്ചവടക്കാരന് മാതൃകയായി. മുള്ളന്‍കൊല്ലി പാതിരി മാന്തോട്ടം ജോസാണ് മാതൃകാ പരമായ സഹായം നല്‍കിയത്. സൈക്കിളില്‍ ലോട്ടറി വില്പന നടത്തുന്ന ജോസിന്റെ ഒരു ദിവസത്തെ വരുമാനം പൂര്‍ണ്ണമായും സാനിയയുടെ ചികിത്സ സഹായത്തിലേക്ക് നല്കി. 1700 രൂപയാണ് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന വികാരി ഫാ. ചാണ്ടി പൂനക്കാട്ടിലിന് കൈമാറിയത്. ഫാ. ജോമേഷ്, എ.കെ. മാത്യു, ജിജോ ഇട്ടംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍