സംസ്ഥാന നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്;പത്തനംതിട്ടയും. എറണാകുളവും ജേതാക്കളായി
സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന ഹൈസ്ക്കൂളില്‍ വെച്ചു നടന്ന ഇരുപത്തിനാലാമത് സംസ്ഥാന സബ് ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏറണാകുളം ഒന്നാം സ്ഥാനവും, വയനാട് രണ്ടാം സ്ഥാനവും തിരുവനന്തപുരം, മലപ്പുറം മൂന്നാം സ്ഥാനവും,പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം ഒന്നാം സ്ഥാനവും തൃശൂര്‍ രണ്ടാം സ്ഥാനവും മലപ്പുറം, തിരുവന്തപുരവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനംസംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.ടി സൈനുദ്ദീന്‍ അദ്ധ്യക്ഷതയില്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നെറ്റ് ബോള്‍ സെക്രട്ടറി നജുമുദ്ദീന്‍ സമ്മാനദാനംനടത്തി.എം മധു (ജില്ലാ സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ്),അഷ്ക്കര്‍ അലി (സ്റേററ് സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍), ഷീജ.എന്‍.പി (ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ്), ദീപ്തി.കെ.എസ് (ട്രഷറര്‍
ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്), എ.ഡി. ജോണ്‍(ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ മെമ്പര്‍), സൂസി.കെ.ടി (ജോ. സെക്രട്ടറി ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്), സാജിദ്, സലിം കടവന്‍, ബിജു ഫ്രാന്‍സിസ്, കരുണാകന് (പ്രിന്‍സിപ്പാള്‍ സര്‍വ്വജന) എന്നിവര്‍ സംസാരിച്ചു.ശാഭ.കെ (സെക്രട്ടറി ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്) നന്ദിയും ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഖാലിദ് രാജ സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍