മോഷണശ്രമത്തിനിടെ യുവാവ് പിടിയിലായ സംഭവം ;പോലീസ് കേസെടുത്തു;രക്ഷപ്പെട്ടയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
വെള്ളമുണ്ട എട്ടേനാലില്‍ വീട്ടിനുള്ളില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ കള്ളനെ പിടികൂടിയ സംഭവത്തില്‍ കള്ളന്മാര്ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 392,452,457 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച ഇരിട്ടി സ്വദേശി പ്രശാന്ത്, ഓടിരക്ഷപ്പെട്ട ചെമ്പേരി സ്വദേശി ബിബിന്‍ കുര്യന് എന്നിവരാണ് പ്രതികള്‍. ഇരുവരും മുമ്പും മോഷണകേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ആളില്ലാത്ത തക്കം നോക്കി എട്ടേനാല് സ്വദേശി തുന്നന്‍ ഹൈനസിന്റെ വീട്ടില്‍ ടെറസ് വഴി അതിക്രമിച്ച് കയറി മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരെത്തി കയ്യോടെ പിടികൂടിയത്. ഓടിരക്ഷപ്പെട്ട ബിബിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതായി പോലീസ് വ്യക്തമാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍