വഞ്ചനാക്കുറ്റത്തിന് യുവാവ് അറസ്റ്റില്‍
കൊല്ലം കുണ്ടറ വെള്ളിമണ്‍ സ്വദേശി പി ലെനീഷ് (37) നെയാണ് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും എറണാകുളം കാലടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ശില്പിയായ ലെനീഷ് തിരുനെല്ലി കൂമന്‍കൊല്ലി റിസോര്‍ട്ടില്‍ ശില്പ്പങ്ങള് ചെയ്തുനല്‍കാമെന്ന ഉറപ്പിന്മേല് റിസോര്‍ട്ട് ഉടമയില്‍ നിന്നും അഞ്ചര ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയുടെ പരാതി പ്രകാരം പോലീസ് കേസ് രജിസറ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലെനീഷിനെതിരെ കാലടി സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഇയാള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സിപിഓ മാരായ കെജെ ഷമ്മി, ജിതിന് തുടങ്ങിയവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍