മുത്തങ്ങയില്‍ ചരസ്സുമായി യുവാവ് പിടിയില്‍; പിടിയിലായത് കോഴിക്കോട് സ്വദേശി
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ മൈസൂര്‍- തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നും 30 ഗ്രാം ചരസ്സുമായി യുവാവ് പിടിയില്‍കോഴിക്കോട് രാമനാട്ടുകര നെല്ലിക്കോട് തറമ്മല്പൊറ്റ വീട്ടില്‍ അനഘേഷ് ആനന്ദന് (20) ആണ് പിടിയിലായത്.ചോദ്യം ചെയ്യലില്‍ ബംഗളൂരുവില്‍ നിന്നും വാങ്ങിയതാണ് ചരസ്സെന്ന് ഇയാള്‍ പറഞ്ഞു.ഇയാളില്‍ നിന്നും പിടിച്ചെടുത്ത ചരസ്സിന്‍ വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലവരും.തുടര്‍ അന്വേണത്തിന്റെ ഭാഗമായി പ്രതിയെയും,പിടിച്ചെടുത്ത ചരസ്സും ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറി.പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ് , പ്രിവന്റീവ് ഓഫീസര്‍ മാരായ ബാബുരാജ് വി ആര്, പ്രഭാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ജോണി, സാബു എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍