മുത്തങ്ങയില്‍ 100 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി;പാലക്കാട് സ്വദേശി പിടിയില്‍
എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ വാഹന പരിശോധനയ്ക്കിടെ 2500 പാക്കറ്റ് (100 കിലോ) നിരോധിത പാന്‍മസാലയുമായി പാലക്കാട് സ്വദേശി പിടിയില്‍.പാലക്കാട് ഒറ്റപ്പാലം പരുതൂര്‍ ചെക്കായില് വീട്ടില്‍ മുഹമ്മദ് അലി(47) ആണ് പിടിയിലായത്.ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്നു പാന്‍മസാല. ഹാന്‍സ്,മധു,ചൈനി കൈനി തുടങ്ങിയ നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍