വിദ്യാര്‍ത്ഥിയെ പുഴയില്‍ കാണാതായി
പനമരം മാതോത്ത് പൊയിലില്‍ തൂക്കുപാലത്തിന് സമീപത്ത് പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി.പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും എടത്തുംകുന്ന് ശശിധരന്റെ മകനുമായ വൈഷ്ണവ് (17) നെയാണ് കാണാതായത്.സ്ക്കൂളിലെ എന്‍.എസ്.എസ് അംഗമായ വൈഷ്ണവ് മാതോത്ത് പൊയിലില്‍ പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണ പ്രവര്‍ത്തിക്കായി എത്തിയതായിരുന്നു.ഇതിനിടയില്‍ കൂട്ടുകാരുമൊത്ത് പനമരം പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍