തലപ്പുഴയില്‍ ആരോഗ്യ സാന്ത്വനവുമായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്
മാനന്തവാടി:പ്രളയത്തിനു ശേഷം ആരോഗ്യ സാന്ത്വനവും സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്.തലപ്പുഴയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍.ബാലഗോപാല്‍ ആമുഖ പ്രഭാഷണം നടത്തി.ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന് ഡി.പി.എം ഡോ.അഭിലാഷ് ഡി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരയ എല്‍സി ജോയ്, എം.ജി. ബാബു, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, ക്യാപ്റ്റന്‍ രാജീവ് നായര്‍, മുരുകേശന്, കെ.സജികുമാര്‍, ഡോ.അജയന് എന്നിവര്‍ സംസരിച്ചു.മെഡിക്കല്‍ ക്യാമ്പിന് ഡോ.അഭിലാഷ് ഡി,ഡോ.അനുരാഗ്, ഡോ. കാവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടിം നേതൃത്വം നല്കി.പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് കേ ഓര്‍ഡിനേറ്റര്‍ മാരയ ഇന്ദിര, ശ്യാമള, അര്ജുന്.പി.ജോര്‍ജ് തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കമ്പിളി പുതപ്പും വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍